പരമ്പരാഗത ആയുർവേദ വൈദ്യത്തിൽ നൂറ്റാണ്ടുകളായി ഉപയോഗിച്ചുവരുന്ന ഒരു ഔഷധസസ്യമാണ് ബ്രഹ്മി(bacopa monnieri). ആയുർവേദ മെഡിക്കൽ പ്രൊഫഷനലുകൾ ഏകദേശം 3000 വർഷമായി ബ്രഹ്മി ഉപയോഗിച്ചുവരുന്നു.
ബ്രഹ്മി തേൻ
പുരാതനകാലം മുതൽ മനുഷ്യരാശിക്ക് പരിചയപ്പെടുത്തിയ ഏറ്റവും വിലപ്പെട്ടതും മൂല്യവത്തതുമായ പ്രകൃതിദത്ത തേൻ ബ്രഹ്മിച്ചെടിയിൽ 40 ദിവസം ലയിപ്പിച്ചെടുത്ത(infusion technology ) ഒരു പ്രകൃതിദത്ത ഉൽപ്പന്നമാണ് G-KIN ബ്രഹ്മി തേൻ.
ബ്രഹ്മി കലർന്ന തേനിന്റെ ഗുണങ്ങൾ
ഈ മിശ്രിതം കുട്ടികളിലെ ഓർമ്മശക്തിയും ബുദ്ധിശക്തിയും വർദ്ധിപ്പിക്കുന്നതിന് വളരെയധികം സഹായിക്കുന്നു.
പകൽ സമയത്തെ ഊർജ്ജത്തിനും രാത്രിയിലെ സ്വസ്ഥമായ ഉറക്കത്തിനും അത്യുത്തമം.
ചർമ്മത്തിന്റെ ആരോഗ്യത്തിനും മുടിയുടെ വളർച്ചക്കും വളരെയധികം സഹായിക്കുന്നു.
ഈ മിശ്രിതം കുട്ടികളിലെ ശ്രദ്ധയും ജാഗ്രതയും മെച്ചപ്പെടുത്തി കൂടുതൽ ഏകാഗ്രത നൽകാൻ സഹായിക്കുന്നു.
ഉപയോഗ രീതി
അര ഗ്ലാസ് പാലിലോ ചെറു ചൂടുവെള്ളത്തിലോ ചേർത്ത് ഒരു ടേബിൾ സ്പൂൺ ദിവസത്തിൽ ഒരു തവണ ഭക്ഷണത്തിന്റെ കൂടെ കുടിക്കുക.
രണ്ടു വയസ്സിന് താഴെയുള്ള കുട്ടികൾക്ക് തേൻ അത്ര ഗുണകരമല്ല.