അന്താരാഷ്ട്ര മില്ലറ്റ് വർഷമായി ഐക്യരാഷ്ട്രസഭ പ്രഖ്യാപിച്ചു.
പ്രമേഹം നമുക്കറിയാം ഒരു ജീവിതശൈലി രോഗമാണ്. ഇത് നിയന്ത്രിക്കാനുള്ള പ്രധാന മാർഗ്ഗം എന്നുള്ളത് ആരോഗ്യകരമായ ഭക്ഷണരീതി പിൻപറ്റുക എന്നതാണ്. G-kin diabetes care kit ൽ പ്രമേഹ രോഗികൾക്കും ആരോഗ്യകരമായ ജീവിതം ആഗ്രഹിക്കുന്നവർക്കും മുതിർന്നവർക്കും കുട്ടികൾക്കും ഉപയോഗിക്കാൻ പറ്റുന്ന 18 തരം പ്രകൃതിദത്ത ഉൽപ്പന്നങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നു.
ഫോസ്റ്റൈൽ മില്ലറ്റ് മാന്ത്രിക മില്ലെറ്റ് അത്ഭുതമില്ലെറ്റ് എന്നൊക്കെ അറിയപ്പെടുന്ന ഒന്നാണ്.ദഹന വ്യവസ്ഥയെ മെച്ചപ്പെടുത്തുന്നതിന് ഫോർ സ്റ്റൈൽ മില്ലറ്റ് സഹായിക്കുന്നു. ഫോസ്റ്റൈൽ മില്ലറ്റിൽ protein carbohydrate vitamin A , E തുടങ്ങിയ വിറ്റാമിനുകളും ഫോസ്ഫറസ് കാൽസ്യം മഗ്നീഷ്യം സോഡിയം തുടങ്ങിയ ധാതുക്കളും അടങ്ങിയിരിക്കുന്നു. ഇത് ഗ്ലൂക്കോസിന്റെ അളവ് വളരെയധികം കുറയ്ക്കാൻ സഹായിക്കുന്നു. Foxtail millet പോലുള്ളവ നിങ്ങളുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നതിലൂടെ നിങ്ങളിൽ പ്രമേഹ വിരുദ്ധ പ്രഭാവം ചെലുത്തുകയും ഇൻസുലിനോടുള്ള ശരീരകോശങ്ങളുടെ പ്രതികരണശക്തി വർധിക്കാനും ഇത് വളരെയധികം സഹായിക്കുന്നു. ഉപ്പുമാവ് , കഞ്ഞി, ചപ്പാത്തി , ദോശ തിനചോറ്‍, തുടങ്ങിയവ എല്ലാം ഉണ്ടാക്കാവുന്നതാണ്.
ഇന്ത്യയിൽ ഉടനീളം കൃഷി ചെയ്യുന്ന ഒരു സൂപ്പർ ഫുഡ് ആണ് ലിറ്റിൽ മില്ലെറ്റ്.കാഴ്ചയിൽ വളരെ ചെറുതാണെങ്കിലും ഇതിൽ ധാരാളം ഇരുമ്പിന്റെ അംശവും ആന്റിഓക്സിഡന്റുകളും അടങ്ങിയിട്ടുണ്ട്. ഇതിൽ 38% ഡയറ്ററി ഫൈബർ അടങ്ങിയിട്ടുണ്ട് ഇത് ധാന്യങ്ങളിൽ മികച്ചതും 7.7% പ്രോട്ടീൻ അടങ്ങിയതും ആണ്. ചാമക്കഞ്ഞി, ചോറ് ഉപ്പുമാവ്, ചപ്പാത്തി, ദോശ രുചിയോടു കൂടി ഉണ്ടാക്കാവുന്നതാണ്.
പ്രോസോ മില്ലറ്റ് ഇന്ത്യയിൽ വ്യാപകമായി കൃഷി ചെയ്യുകയും ആരോഗ്യകരമായ ഭക്ഷണം എന്നറിയപ്പെടുകയും ചെയ്യുന്ന ഒന്നാണ്. പ്രോസോ മില്ലറ്റിൽ ലെസി ത്തിൻ, നിയാസിൻ, ഫൈ റ്റിക് ആസിഡ് എന്നിവയുടെ സാന്നിധ്യം ധാരാളം ഉണ്ട്. ഇതിൽ ഉയർന്ന അളവിൽ മഗ്നീഷ്യം അടങ്ങിയിട്ടുണ്ട്. ഇത് രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് ക്രമീകരിച്ച് ആരോഗ്യകരമായ ഇൻസുലിന്റെ അളവ് നിയന്ത്രിക്കാനും സഹായിക്കുന്നു. ചപ്പാത്തി ദോശ ഇഡ്ഡലി കഞ്ഞി ഉപ്പുമാവ് തുടങ്ങിയ രുചികരമായ നിത്യോപയോഗ ഭക്ഷണങ്ങൾ ഉണ്ടാക്കാവുന്നതാണ്.
കോഡോ മില്ലറ്റ് പോഷകങ്ങളുടെ ഒരു കലവറയാണ്. മാത്രമല്ല ഫൈബർ നാരുകളുടെ സമ്പന്നമായ ഒരു ഉറവിടം കൂടിയാണിത്. ഇത് ആരോഗ്യകരമായ ഭക്ഷണമായി വിശേഷിപ്പിക്കപ്പെടുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് ഉയരുന്നത് തടയാനും ഇൻസുലിന്റെ അളവ് വർദ്ധിപ്പിക്കാനും കോഡോ മില്ലെറ്റ് സഹായിക്കുന്നു. പ്രാചീന ഇന്ത്യൻ വൈദ്യശാസ്ത്രത്തിൽ പ്രമേഹരോഗികളുടെ ക്ഷീണം അകറ്റാനും മുറിവുകൾ വേഗത്തിൽ സുഖപ്പെടുത്താനും ഈ മില്ലറ്റ് ശുപാർശ ചെയ്തിരുന്നു. ചപ്പാത്തി, ദോശ, ഇഡലി, കഞ്ഞി,ഉപ്പുമാവ്,തുടങ്ങിയ എല്ലാ രുചികരമായ ഭക്ഷണങ്ങളും തയ്യാറാക്കാവുന്നതാണ്.
ചരിത്രാതീതകാലം മുതൽ പഴക്കമുള്ള ഒന്നാണ് കമ്പ് മില്ലറ്റ്. ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട ആറാമത്തെ ധാന്യങ്ങളിൽ ഒന്നാണ് ഇത്. ഇതിൽ ഊർജ്ജം, പ്രോട്ടീൻ, കൊഴുപ്പ്, ഡയറ്ററി ഫൈബർ, ഇരുമ്പ്, സിങ്ക്, എന്നിവയുടെ നല്ല ഉറവിടമായതിനാൽ ഇതിനെ “ന്യൂട്രിസീരിയൽ” എന്ന് വിളിക്കുന്നു. ഈ മില്ലറ്റ് നിങ്ങളുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നതിലൂടെ മികച്ച പ്രമേഹ നിയന്ത്രണത്തിലേക്ക് നിങ്ങൾക്ക് സജീവമായ ചുവടുവെപ്പ് നടത്താൻ സഹായിക്കുന്നു. റൊട്ടി,ചപ്പാത്തി,ഇഡ്ഡലി, ദോശ, തുടങ്ങിയ പ്രഭാത ഭക്ഷണങ്ങൾ തയ്യാറാക്കാവുന്നതാണ്.
പോഷക ഗുണങ്ങൾ ധാരാളം അടങ്ങിയ ഒന്നാണ് വെള്ള ചോളം ഇതിൽ ധാരാളം നാരുകൾ അടങ്ങിയിരിക്കുന്നു. സാവധാനം ദഹിപ്പിക്കുന്ന സങ്കീർണമായ കാർബോഹൈഡ്രേറ്റ് ആണ് ചോളം. തൽഫലമായി ഇത് രക്തത്തിലെ പഞ്ചസാരയുടെ സ്ഥിരതയിലേക്ക് നയിക്കുന്നു. പ്രമേഹ രോഗികൾക്കും പൊണ്ണത്തടി കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്കും ഇതൊരു മികച്ച ഭക്ഷണമാണ്. ഇത് കഴുകി പൊടിച്ച് പുട്ട് ദോശ ചപ്പാത്തി തുടങ്ങിയ വിഭവങ്ങൾ ഉണ്ടാക്കാവുന്നതാണ്.
പോഷകഗുണങ്ങൾ ഒട്ടും കുറയാത്ത മറ്റൊരു മില്ലെറ്റാണ് ചുവന്ന ചോളം. ഇതിൽ ധാരാളം വിറ്റാമിനുകളും ധാതുക്കളും അടങ്ങിയിരിക്കുന്നു. ആന്റി ഓക്സിഡന്റുകളുടെ മികച്ച ഉറവിടമാണ്. ശരീരത്തിലെ കാൽസ്യത്തിന്റെ അളവ് നിലനിർത്താനും രക്ത ചംക്രമണം കീോസോലോസ മെച്ചപ്പെടുത്താനും സഹായിക്കുന്നു. ഇത് കഴുകി പൊടിച്ച് പുട്ട് ചപ്പാത്തി ദോശ തുടങ്ങിയ വിഭവങ്ങൾ ഉണ്ടാക്കാവുന്നതാണ്.
പോഷകഗുണങ്ങൾ കൂടുതലുള്ള ഒന്നാണ് കറുത്ത അരി മുൻകാലങ്ങളിൽ ഇത് കുലീനരോ രാജകുടുംബമോ അല്ലാത്ത എല്ലാവർക്കും ഈ അരി നിഷിദ്ധമായിരുന്നു. അതുകൊണ്ടുതന്നെ വിലക്കപ്പെട്ട അരി എന്ന പേരിൽ ആണ് അറിയപ്പെട്ടിരുന്നത്. ഇതൊരു സൂപ്പർ ഫുഡ് ആയി കണക്കാക്കപ്പെടുന്നു. ഇതിൽ ഇരുമ്പ്, പ്രോട്ടീൻ, നാരുകൾ, എന്നിവ കൂടുതലായി കാണപ്പെടുന്നു. അമിനോ ആസിഡുകൾ ആരോഗ്യപരമായ ഫാറ്റി ആസിഡുകൾ മറ്റു ആന്റി ഓക്സിഡന്റുകൾ ഇവയിൽ സമ്പുഷ്ടമാണ്. ഇത് ഉപയോഗിക്കുമ്പോൾ സാധാരണ അരിയേക്കാൾ രണ്ടിരട്ടി വെള്ളം ആവശ്യമാണ്. ഒരാൾക്ക് 50 ഗ്രാം അരി കഞ്ഞിയാക്കി ഉപയോഗിക്കുന്നത് പാചകത്തിന് എളുപ്പമാണ്.
മണവാളൻ അരി എന്നത് ഒരു നാടൻ നെല്ലാണ്. ഇത് ചുവന്ന നിറമുള്ളതും സാധാരണ മട്ട അരി യെക്കാളും പോഷകഗുണങ്ങൾ അടങ്ങിയതും ആണ്. ഇത് മുൻകാലങ്ങളിൽ നാട്ടുരാജാക്കന്മാർ അവരുടെ അതിഥികൾക്കും വധൂവരന്മാർക്കും വേണ്ടി പ്രത്യേകം പാകം ചെയ്തു കൊടുത്തിരുന്നു. ഇത് പ്രമേഹ രോഗികൾക്കും കുട്ടികളുടെ മികച്ച വളർച്ചക്കും സഹായിക്കുന്നു. ഈ അരി പാകം ചെയ്യാൻ സാധാരണ അരി യെക്കാളും രണ്ട് ഇരട്ടി വെള്ളം ആവശ്യമാണ്.
പുരാതനകാലം മുതൽ ഉള്ള ഗോതമ്പാണ് ഇത്. സാധാരണ ഗോതമ്പുമായി താരതമപ്പെടുത്തുമ്പോൾ പോഷകഗുണങ്ങൾ കൂടുതൽ കാണപ്പെടുന്നു. ഡയറ്ററി ഫൈബർ അടങ്ങിയ ഈ ഗോതമ്പ് കൂടുതലായി കഴിക്കുന്നത് പ്രമേഹത്തെ നിയന്ത്രിക്കാനും അത് കുറയ്ക്കാനും സഹായിക്കുമെന്ന് പഠനങ്ങൾ തെളിയിക്കുന്നു. മുൻകാലങ്ങളിൽ പ്രമേഹരോഗികൾക്ക് ചികിത്സയുടെ ഭാഗമായി ഇത് നൽകിയിരുന്നു അതുകൊണ്ട് തന്നെ ഇതിനെ ഡയബറ്റിക് ഗോതമ്പ് എന്നും വിളിക്കുന്നു. സാധാരണ ഗോതമ്പിന്റെ ഉപയോഗം പോലെ ഇതും ഉപയോഗിക്കാവുന്നതാണ്.
ധാരാളം ആരോഗ്യഗുണങ്ങൾ നൽകുന്ന പോഷകസമൃദ്ധവും വൈവിധ്യപൂർണവുമായ ഭക്ഷണമാണ് ബാർലി അവിൽ. ബാർലി ആവിയിൽ വേവിച്ച് അതിന്റെ എല്ലാ ഗുണങ്ങളും നിലനിർത്തി ഉപയോഗിക്കാൻ എളുപ്പമുള്ള രീതിയിൽ അവിൽ ആക്കി മാറ്റുന്നു.ബാർലി അവിലിന്റെ ഏറ്റവും അറിയപ്പെടുന്ന ഗുണങ്ങളിൽ പെട്ടതാണ് കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയരുന്നത് തടയാനും സഹായിക്കുന്നു. ബാർലി അവിൽ ശർക്കര പൊടിയും ചുടുപാലും ചേർത്ത് കുട്ടികൾക്ക് നൽകുന്നത് നല്ലതാണ്.
ഇന്ത്യയിൽ ധാരാളമായി കൃഷി ചെയ്യുന്ന ഒന്നാണ് മുത്താറി. ശരീരഭാരം കുറക്കാനുള്ള അത്ഭുത ധാന്യമായി കണക്കാക്കുന്നു. ഇതിൽ ധാരാളം ഫൈബറും കാൽസ്യവും അടങ്ങിയിട്ടുണ്ട് മുത്താറി ആവിയിൽ വേവിച്ച് അതിന്റെ എല്ലാ ഗുണങ്ങളും നിലനിർത്തി നേരിട്ട് ഉപയോഗിക്കാൻ എളുപ്പമുള്ള രീതിയിൽ അവിൽ ആക്കി മാറ്റുന്നു. മുത്താറി അവിൽ ഉപയോഗിച്ച് ഉപ്പുമാവ് ഉണ്ടാക്കാവുന്നതാണ് മുത്താറി അവിൽ പാലും ശർക്കരയും ചേർത്ത് കുട്ടികൾക്ക് കൊടുക്കുന്നത് നല്ലതാണ്.
ഗോതമ്പ് അവിലിൽ ധാരാളം ഫൈബർ നാരുകൾ അടങ്ങിയിട്ടുണ്ട്. ഇത് മികച്ച ദഹനപ്രക്രിയയെ പ്രോത്സാഹിപ്പിക്കുന്നു. ഗോതമ്പ് ആവിയിൽ വേവിച്ച് അതിന്റെ എല്ലാ ഗുണങ്ങളും നിലനിർത്തി ഉപയോഗിക്കാൻ എളുപ്പമുള്ള രീതിയിൽ അവിലാക്കി മാറ്റുന്നു. ഗോതമ്പിന്റെ അവിൽ ചുടു പാലിൽ ചേർത്ത് കുട്ടികൾക്ക് കൊടുക്കുന്നത് നല്ലതാണ്.
സാധാരണ ഗോതമ്പിനേക്കാൾ കൂടുതൽ പോഷകമൂല്യമുള്ളതിനാൽ നമ്മുടെ ശരീരത്തിന്റെ പ്രതിരോധശേഷി വർധിപ്പിക്കാൻ കറുത്ത ഗോതമ്പ് സഹായിക്കുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ ആഗ്രഹിക്കുന്ന ആളുകൾക്ക് ഈ ഗോതമ്പിന്റെ ഭക്ഷണം വളരെയധികം ഗുണകരമാണ്. വിറ്റാമിൻ ബി, മാഗ്നീഷ്യം, മാംഗനീസ്, സിങ്ക്, കാൽസ്യം, ഇരുമ്പ്, അമിനോ ആസിഡുകൾ, എന്നിവ ഇതിൽ കാണപ്പെടുന്നു. സാധാരണ ഗോതമ്പിന്റെ ഉപയോഗം പോലെ തന്നെ ഇതും ഉപയോഗിക്കാവുന്നതാണ്.
അവിൽ പോഷകങ്ങളാൽ സമ്പുഷ്ടമാണ്. ആന്റി ഓക്സിഡന്റുകൾ ധാരാളം കാണപ്പെടുന്നു. എല്ലുകളുടെ ആരോഗ്യം സംരക്ഷിക്കാനും കൊളസ്ട്രോളിന്റെ അളവ് സ്ഥിരപ്പെടുത്താനും രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കുറയ്ക്കാനും സഹായിക്കുന്നു. കമ്പ് ആവിയിൽ വേവിച്ച് അതിന്റെ എല്ലാ ഗുണങ്ങളും നിലനിർത്തി ഉപയോഗിക്കാൻ എളുപ്പമുള്ള രീതിയിൽ അവിലാക്കി മാറ്റുന്നു. അതിൽ ചൂടുപാലും ശർക്കര പൊടിയും ചേർത്ത് കുട്ടികൾക്ക് കൊടുക്കുന്നതും നല്ലതാണ്.
ആരോഗ്യഗുണങ്ങൾ ധാരാളമടങ്ങിയ ഒന്നാണ് മുത്താറി റവ മുത്താറിയുടെ കഞ്ഞിയാക്കി മാത്രം ഉപയോഗിക്കുക.
ഇന്ത്യയിൽ മധ്യപ്രദേശ് ഗുജറാത്ത് രാജസ്ഥാൻ ഉത്തരപ്രദേശ് എന്നിവിടങ്ങളിൽ ആണ് ഇത് പ്രധാനമായും കൃഷി ചെയ്യുന്നത്. പോഷകമൂല്യം ധാരാളം കാണപ്പെടുന്ന ആശാളി വിത്തുകൾ ഗ്ലൂട്ടൺ രഹിതമാണ്. ആശാളി വിത്ത് രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവിൽ ഗണ്യമായ കുറവ് കാണിക്കുന്നതായി ചില പഠനങ്ങളിൽ വ്യക്തമാക്കുന്നു. ഒരു ടീസ്പൂൺ ആശാളി വിത്ത് ഒരു ഗ്ലാസ് വെള്ളത്തിൽ ഒരു മണിക്കൂർ നേരത്തേക്ക് ഇട്ട് വെക്കുക ശേഷം 1/2 ചെറുനാരങ്ങ പിഴിഞ്ഞ് കുടിക്കാം. ഒരു ടീസ്പൂൺ കാൽ ഗ്ലാസ് വെള്ളത്തിൽ ഇട്ട് ഒരു മണിക്കൂറിനു ശേഷം പാലിൽ ചേർത്ത് കുടിക്കുന്നതും നല്ലതാണ്.
കരിമ്പിൽ നിന്നും വേർതിരിച്ചെടുക്കുന്ന ഒരു പ്രകൃതിദത്ത ഉൽപ്പന്നമാണ് ശർക്കര പൊടി. പരമ്പരാഗത ശർക്കര പൊടി ശുചീകരിക്കാത്തതും മാറ്റിയെടുക്കാത്തതുമാണ് ആയതിനാൽ നിർമാണത്തിൽ രാസവസ്തുക്കൾ ഉപയോഗിക്കുന്നില്ല. കൂടാതെ മഗ്നീഷ്യം,ഇരുമ്പ്, കാൽസ്യം,ഫോസ്ഫറസ്, എല്ലാ പോഷകങ്ങളും ഇതിൽ അടങ്ങിയിരിക്കുന്നു. രക്തശുദ്ധീകരണത്തിനും ദഹനപ്രക്രിയ മെച്ചപ്പെടുത്തുന്നതിനും സഹായിക്കുന്നു. മികച്ച ആരോഗ്യ ഗുണങ്ങൾ ലഭിക്കുവാനായി ചായയിൽ പഞ്ചസാരക്ക് പകരം ശർക്കര പൊടി ചേർക്കുന്നത് നല്ലതാണ്.
നാരുകൾ കൂടുതലുള്ളതും കുറഞ്ഞ ക്ലൈസമിക് സൂചിക ഉള്ളതുമായ ചെറുധന്യങ്ങൾ ദീർഘകാല അടിസ്ഥാനത്തിൽ നിങ്ങളുടെ പ്രമേഹ സാധ്യത കുറയ്ക്കാൻ സഹായിക്കുന്നു.
ഗർഭകാല സമയങ്ങളിലെ പ്രമേഹമുള്ളവർക്ക് വലിയ സഹായകമാണ് ഈ കിറ്റ്.
പ്രമേഹം നിയന്ത്രിക്കുന്ന കാര്യത്തിൽ ഭക്ഷണശീലം പ്രധാനമാണ്. കാരണം “പ്രമേഹം ഒരു ഭക്ഷണക്രമിക്കേടാണ്”.
ആരോഗ്യകരവും സമതുലിതവുമായ ഭക്ഷണക്രമം നിങ്ങളുടെ ജീവിതത്തിൽ വലിയ മാറ്റം ഉണ്ടാക്കുമെന്നത് തീർച്ച.
(ശദ്ധിക്കുക: നിങ്ങളുടെ ആരോഗ്യ
വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ
ഉപദേശം തേടിയ ശേഷം മാത്രം നിങ്ങളുടെ
ഭക്ഷണക്രമത്തില്‍ മാറ്റം വരുത്തുന്നതാണ്
ഉചിതം.)
368/D, Vettukad, Parathakkad, Muthuparamba (PO), Kondotty, Malappuram, Kerala - 673638
+91 99477 14006
lettertogkin@gmail.com